കാൽവരി കുരിശിൽ മുഴങ്ങിയ ദേവഭാഷ്യം സ്നേഹത്തിന്റെ സുവിശേഷം : ഡോ. യൂഹാനോൻ മാർ തേവോദോറോസ്
1542360
Sunday, April 13, 2025 6:11 AM IST
കൊട്ടാരക്കര: കാൽവരി കുരിശിലെ യേശുവിന്റെ ജീവത്യാഗ സ്മരണയിൽ വൈഎംസിഎ പുനലൂർ സബ് റീജിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന നോമ്പുകാല പ്രാർഥനാ സംഗമവും കുരിശിന്റെ വഴിയും മലങ്കര ഓർത്തഡോക്സ് സഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ തേവോദോറോസ് ഉദ്ഘാടനം ചെയ്തു.
മരണത്തിന്റെയും ശാപത്തിന്റെയും അടയാളമായിരുന്ന കുരിശിനെ യേശു പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രതീകമാക്കി മാറ്റിയതായും കാൽവരി കുരിശിൽ മുഴങ്ങിയ ദേവഭാഷ്യം സ്നേഹത്തിന്റെയും നിരപ്പിന്റെയും സുവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി,ജനറൽ കൺവീനർ ഷിബു.കെ.ജോർജ്, മാത്യു വർഗീസ്,സി.പി. ശാമുവേൽ, പി.ഒ.ജോൺ, സാനു ജോർജ്, ഡോ.പി.സൂസികുട്ടി, എൽ.സജി എന്നിവർ പ്രസംഗിച്ചു.