റോഡ് ഉദ്ഘാടനം
1542385
Sunday, April 13, 2025 6:23 AM IST
കുളത്തൂപ്പുഴ : ആർപിഎൽ എസ്റ്റേറ്റിലെ ടുജെ എസ്റ്റേറ്റ് കോളനിയിൽ നിന്നും നയൻ ബി കോളനിയിലേക്ക് വരുന്ന റോഡ് 40 ലക്ഷം രൂപ ചെലവിൽ നിർമിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ .അനിൽകുമാർ നിർവഹിച്ചു .വാർഡ് മെമ്പർ സുജിത്ത് അധ്യക്ഷത വഹിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് .ചന്ദ്രകുമാർ, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.ലൈല ബീവി, ആർപിഎൽ മാനേജർ ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു .