ഒസി ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം ചെയ്തു
1542704
Monday, April 14, 2025 5:58 AM IST
അഞ്ചല്‍ : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയ്ക്കായി അലയമണ്‍ കേന്ദ്രീകരിച്ച് ഉമ്മന്‍ചാണ്ടി ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ കൺസ്യൂമര്‍ ഗൈഡന്‍സ് ആൻഡ് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചു.
ഉമ്മന്‍ചാണ്ടിയുടെ ഓര്മ നിലനിര്‍ത്തുന്നതിനോടൊപ്പം അദ്ദേഹം തുടങ്ങിവച്ച സ്വപ്ന പദ്ധതികള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയ്ക്ക് രൂപം നൽകിയിരിക്കുന്നത്. അലയമണ്‍ മീന്‍കുളത്ത് വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ. അഞ്ചല്‍ ടി. സജീവന്റെ അധ്യക്ഷതയില്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍ സൊസൈറ്റി, സാന്ത്വന പരിചരണം എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.
പാലിയേറ്റീവ് കെയര്‍ ആംബുലൻസ് സര്‍വീസ് ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി ഡോ. നാദിയ.എസ്.ജലീലിന് ഫ്ലാഗ് നല്‍കിയും മറിയം ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.
സംഘടനാ നടപ്പിലാക്കുന്ന ലേബര്‍ ബാങ്കിന്റെ ഉദ്ഘാടനം ഫാ. ബോവാസ് മാത്യുവും, ഒന്നിക്കാം മക്കള്‍ക്കായി ലഹരിക്കെതിരെ പോരാടം എന്ന കാമ്പയില്‍ ഫാ. സുനിത് മാത്യുവും കുട്ടപ്പന് സ്മാരക വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി ജോതി രാധിക വിജയകുമാറും മെമ്പര്‍ഷിപ് വിതരണവും പ്രതിഭകളെ ആദരിക്കലും കെപിസിസി സെക്രട്ടറി അഡ്വ. സൈമണ്‍ അലക്സും ഉദ്ഘാടനം ചെയ്തു.
ഒസി സൊസൈറ്റി സെക്രട്ടറി കെ.ജെ.സാബു, സ്വാഗതസംഘം ചെയര്മാന് ബിനു.സി.ചാക്കോ, എസ്.ജെ പ്രേംരാജ്, ആദര്‍ശ് ഭാര്ഗവന്, ജേക്കബ് മാത്യു, ചാര്‍ളി കോലത്ത്, എച്ച്. സുനില്‍ദത്ത്, മാഹീന് കാട്ടുംപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.