ലഹരിവിരുദ്ധ ബോധവത്കരണം നടത്തി
1542706
Monday, April 14, 2025 5:58 AM IST
പാരിപ്പള്ളി :കിഴക്കനേല കിഴക്ക് ശ്രീ മഹാദേവ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കരയോഗ അംഗങ്ങൾക്ക് ലഹരി വിരുദ്ധ ബോധവത്കരണം നടത്തി .
എൻഎസ്എസ് താലൂക്ക് യൂണിയൻ കോർഡിനേറ്റർ അനിൽകുമാർ ക്ലാസ് നയിച്ചു. കരയോഗം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അനിൽകുമാർ ജോ.സെക്രട്ടറി ജയചന്ദ്ര ബാബു, തുടങ്ങിയവർ പ്രസംഗിച്ചു.