ഗ്രന്ഥശാല വാർഷികം മാറ്റിവച്ച് അടിപ്പാത സമരത്തിന് പിന്തുണ
1542697
Monday, April 14, 2025 5:50 AM IST
ചവറ : കേളീ കൃഷ്ണൻകുട്ടി പിള്ള ഗ്രന്ഥശാലയുടെ 16-ാമത് വാർഷിക പരിപാടി മാറ്റിവച്ച് പ്രവർത്തകർ സമരപന്തലിലേക്ക്. വേട്ടുതറ അടിപ്പാത സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് ഗ്രന്ഥശാല പ്രവർത്തകർ വേട്ടുതറയിലെ സമര പന്തലിൽ അണിചേർന്നിരിക്കുന്നത്.
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി. കെ. ഗോപാലകൃഷ്ണൻ 469-ാമത്തെ ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു. തെക്കുംഭാഗം മുൻ പഞ്ചായത്ത് പ്രസിഡനന്റ് ബി.കൃഷ്ണൻകുട്ടി പിള്ളയുടെ നാമധേയത്തിലാണ് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്.
സുജിത്ത് വിജയൻ പിള്ള എംഎൽഎ കൃഷ്ണൻകുട്ടി പിള്ളയെ അനുസ്മരിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥശാല വാർഷികം വേട്ടുതറ സമരം അവസാനിച്ചതിനുശേഷം മറ്റൊരു ദിവസം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.