ശൂരനാട് രാജശേഖരന് കോൺഗ്രസ് എന്നാൽ ജീവവായു ആയിരുന്നു : കെ.സി. വേണുഗോപാൽ എംപി
1542698
Monday, April 14, 2025 5:58 AM IST
കൊല്ലം : ശൂരനാട് രാജശേഖരന് കോൺഗ്രസ് എന്നാൽ ജീവവായു ആയിരുന്നു എന്ന് എ ഐ സി സി സംഘടനാകാര്യ ജന. സെക്രട്ടറി കെ.സി.വേണുഗോപാൽ എം പി. മികച്ച സംഘാടകനും, സഹകാരിയും, എഴുത്തുകാരനും പൊതു പ്രവർത്തനരംഗത്ത് പ്രതിസന്ധി ഘട്ടങ്ങളെ ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെയും നേരിടുന്ന നേതാവായിരുന്നു അദ്ദേഹമെന്നും വേണുഗോപാൽ പറഞ്ഞു.
ഡോ. ശൂരനാട് രാജശേഖരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി. സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി, സിപിഎം ജില്ലാ സെക്രട്ടറി കൊല്ലായിൽ സുദേവൻ, മേയർ ഹണിബഞ്ചമിൻ,
യുഡിഎഫ് നേതാക്കളായ കെ.സി.രാജൻ, നൗഷാദ് യൂനുസ്, കെ.എസ്.വേണുഗോപാൽ, കുളക്കട രാജു, പള്ളത്ത് സുധാകരൻ, ആർ.രാജശേഖരൻപിള്ള, എ.ഷാനവാസ്ഖാൻ, പഴകുളം മധു, എം. എം. നസീർ, എഴുകോൺ നാരായണൻ, ജി. രാജേന്ദ്രപ്രസാദ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.