അവധിക്കാല വിശ്വാസ പരിശീലന കളരി സംഘടിപ്പിച്ചു
1542073
Saturday, April 12, 2025 6:17 AM IST
കുളത്തൂപ്പുഴ :അഞ്ചൽ വൈദികജില്ലയിലെ ഏഴംകുളം, തിങ്കൾകരിക്കം ഇടവകകളുടെ നേതൃത്വത്തിൽ ഏഴംകുളം ഹോളി ഫാമിലി മലങ്കര കത്തോലിക്ക പള്ളിയിൽ അവധിക്കാല വിശ്വാസ പരിശീലന കളരി സംഘടിപ്പിച്ചു. വിശ്വാസ പരിശീലന കളരിയിൽ 70 ഓളം കുട്ടികൾ പങ്കെടുത്തു.
ജീവന്റെ വചനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ അവധിക്കാല ക്യാമ്പ് ഏറെ വിജ്ഞാനപ്രദമായിരുന്നു. ഇടവക വികാരി ഫാ.ജോഷ്വ കൊച്ചുവിളയിൽ ഉദ്ഘാടനം ചെയ്തു.
മാതൃസംഘടനയുടെ തിരുവനന്തപുരം മേജർ അതിരൂപത പ്രസിഡന്റ് ലൗലി രാജൻ, അഞ്ചൽ വൈദിക ജില്ല എംസിഎ പ്രസിഡന്റ് രാജൻ ഏഴംകുളം, ബീന ജോസ്, മിനി റോയി, എന്നിവർ പ്രസംഗിച്ചു. ബ്രദർ ക്രിസ്റ്റിൻ, സി. ക്ലാര, സി. ചൈതന്യ, സി. ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.