ഫെഡറലിസം തകർക്കുന്ന നടപടികൾ തിരുത്തണം: എൻജിഒ യൂണിയൻ
1542071
Saturday, April 12, 2025 6:17 AM IST
കൊല്ലം: ഫെഡറലിസം തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ തിരുത്തണമെന്ന് കേരള എൻ ജി ഒ യൂണിയൻ കൊല്ലം ജില്ലാ സമ്മേളനംആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധമായ നടപടികളിലൂടെ അധികാരങ്ങൾ കവർന്ന് സംസ്ഥാനങ്ങളുടെ പ്രവർത്തനത്തെ കേന്ദ്രസർക്കാർ ബുദ്ധിമുട്ടിക്കുകയാണ്. ഭരണഘടനാസ്ഥാപനങ്ങളെയും കേന്ദ്ര ഏജൻസികളെയും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നു.
സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾ കവർന്നെടുത്തും കേന്ദ്ര പദ്ധതികൾക്കുള്ള വിഹിതം നിഷേധിച്ചും കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യുട്ടീവ് അംഗം ജയ്ക് .സി. തോമസ്ഉദ്ഘാടനം ചെയ്തു.
എഫ്എസ്ഇറ്റിഒ ജില്ലാ പ്രസിഡന്റ് ബി. സജീവ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയീസ് ജില്ലാ സെക്രട്ടറി ആർ. അരുൺ കൃഷ്ണൻ, കേരളാ സ്റ്റേറ്റ് സർവീസ്പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. സുജിത്ത് അധ്യക്ഷത വഹിച്ചു.