തീരം ശുചീകരിക്കാന്‍ കൈകോര്‍ത്ത് നീണ്ടകര
1542070
Saturday, April 12, 2025 6:17 AM IST
കൊല്ലം : തീരം ശുചീകരിക്കാന്‍ കൈകോര്‍ത്ത് ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. നീണ്ടകര പഞ്ചായത്തിലാണ് "ശുചിത്വ സാഗരം, സുന്ദരതീരം' പദ്ധതിയുടെ രണ്ടാംഘട്ടമായി തീരശുചീകരണ കാമ്പയിന് ഒരുക്കിയത്.
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിമണം, ഹാര്‍ബര്‍ ആക്ഷന്‍ പോയിന്റുകളില്‍ നടന്ന ശുചീകരണത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍, നീണ്ടകര പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് ഹരിതകര്‍മസേന, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കുചേര്‍ന്നു. ശേഖരിച്ച 510 കിലോ പ്ലാസ്റ്റിക് മാലിന്യം ശുചിത്വ സാഗരം ഷ്രെഡിംഗ് യൂണിറ്റിലേക്ക് കൈമാറി.
പരിമണത്ത് മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവന് അധ്യക്ഷനായി. ഹാര്‍ബര്‍ ആക്ഷന്‍ പോയിന്റില്‍ സുജിത്ത് വിജയന് പിള്ള എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി ഹെന്‍ട്രി, ഭരണസമിതി അംഗങ്ങളായ യു. ബേബി രാജന്, രമ്യ വിനോദ്, എസ്. സേതുലക്ഷ്മി, പി.ആര്. രജിത്ത്, എം. രജനി, ബി. അനില്‍കുമാര്‍, ജോളി പീറ്റര്‍, ഹെലന് രാജന്, മീനു ജയകുമാര്‍, ശരത്കുമാര് എന്നിവര്‍ പ്രസംഗിച്ചു.