ശൂരനാട് രാജശേഖരന്റെ നിര്യാണത്തിൽ അനുശോചിച്ചു
1542069
Saturday, April 12, 2025 6:17 AM IST
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്റെ നിര്യാണത്തിൽ ജില്ലയിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ അനുശോചിച്ചു. കക്ഷി മുന്നണി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരോടും സൗഹൃദവും സാഹോദര്യവും പുലർത്തിയ സർവാദരണീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു ശൂരനാട് രാജശേഖരനെന്ന് അനുശോചന സന്ദേശത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
അദ്ദേഹം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് കായികരംഗത്ത് കേരളം തിളക്കമാർന്ന നേട്ടം കൈവരിച്ചത്. ജില്ലാ ബാങ്കിന്റെ പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്കിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സഹകരണ ബാങ്കിംഗ് രംഗത്ത് നിസ്തൂലമായ സംഭാവനകൾ നൽകിയ മികച്ച ഒരു സഹകാരിയെയാണ് അദ്ദേഹത്തിൻറെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
ഡോ. ശൂരനാട് രാജശേഖരന്റെ നിര്യാണത്തിലൂടെ കൊല്ലത്തെ പൊതു രാഷ്ട്രീയ രംഗത്ത് തിളക്കമാർന്ന വ്യക്തിത്വത്തെ ആണ് നഷ്ടമായതെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു.
ഡോ. ശൂരനാട് രാജശേഖരന്റെ നിര്യാണത്തിൽ രാജീവ് ഗാന്ധി സാംസ്കാരിക സമിതി പ്രസിഡന്റ് സജീവ് പരിശവിള, ഡോ.ജെ.അലക്സാണ്ടർ എഐഎസ് സെന്റർ ഫോർ സ്റ്റഡീസ് ചെയർമാൻ എസ്.പ്രദീപ്കുമാർ, ജനറൽ കൺവീനർ സാബു ബെനഡിക്്ട്, കേരള പ്രവാസി കൂട്ടായ്മ ചെയർമാൻ അജി അഗസ്റ്റിൻ, സെക്രട്ടറി ജോസ് ജോൺ, കേരള സൗഹൃദ വേദി പ്രസിഡന്റ് ആർ. രാജശേഖരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ശൂരനാട് രാജശേഖരന്റെ നിര്യാണത്തിൽ അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ അധൃക്ഷത വഹിച്ചു. രാഷ്ട്രീയ പ്രവർത്തന മേഖലയ്ക്കൊപ്പം സാംസ്കാരിക രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായി യോഗം വിലയിരുത്തി.
ജില്ലാ സെക്രട്ടറി സി .ഗോപിനാഥപണിക്കർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടറിമാരായ കെ.സി. വരദരാജൻപിള്ള എം.സുജയ് എന്നിവർ പ്രസംഗിച്ചു.
ചാത്തന്നൂർ : കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശീമാട്ടി ജംഗ്ഷനിൽ നടന്ന ശൂരനാട് രാജശേഖരൻ ശൂരനാട് രാജശേഖരൻ അനുശോചന സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എംപി, പി.സി. വിഷ്ണുനാഥ് എംഎൽഎ, മുൻ മന്ത്രി പന്തളം സുധാകരൻ, ജി.എസ്. ജയലാൽ എംഎൽഎ, കെപിസിസി രാഷ്്ട്രീയ കാര്യ സമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. സേതുമാധവൻ,
സിപിഎം ഏരിയ സെക്രട്ടറി പി.വി. സത്യൻ,കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു,എം.എം.നസീർ,ഐയുഎംഎൽ ജില്ലാ സെക്രട്ടറി അഡ്വ.സുൾഫിക്കർ സലാം, എഴുകോൺ നാരായണൻ, തൊടിയൂർ രാമചന്ദ്രൻ, നെടുങ്ങോലം രഘു, എൻ.ജയചന്ദ്രൻ,സിഎംപി സംസ്ഥാന സമിതി അംഗം വടകോട് മോനച്ചൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.ഉണ്ണികൃഷ്ണൻ, സുഭാഷ് പുളിക്കൽ, എ.ഷുഹൈബ്,
പരവൂർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ലത മോഹൻദാസ്, പരവൂർ സജീബ്,ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദസ്തക്കീർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ടി.എം. ഇക്ബാൽ, കെ.ബിനോയി,കെ.ജയചന്ദ്രൻ നായർ,ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയ്കുമാർ,കല്ലുവാതുക്കൽ അജയകുമാർ, ബിജു പരിപ്പള്ളി തുടങ്ങിയ നേതാക്കൾ അനുശോചിച്ചു.