ഡോ. ശൂരനാട് രാജശേഖരന് യാത്രാമൊഴി
1542068
Saturday, April 12, 2025 6:17 AM IST
ചാത്തന്നൂർ: കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരന് നാട് യാത്രാമൊഴി നൽകി. രാഷ്ട്രീയ ഭേദമന്യേ നേതാവിന് അന്ത്യാഞ്ജലികളർപ്പിക്കാൻ വിവിധ പാർട്ടികളുടെ നേതാക്കളും ജനപ്രതിനിധികളും അടക്കം ആയിരങ്ങളാണ് എത്തിയത്.
എംപിമാരായ അടൂർ പ്രകാശ് ,എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ രമേശ് ചെന്നിത്തല, സി.ആർ.മഹേഷ്, കോവൂർ കുഞ്ഞുമോൻ, ജി.എസ്.ജയലാൽ , സുജിത്ത് വിജയൻ പിള്ള , മുൻമന്ത്രി ശിവകുമാർ, ഷിബു ബേബി ജോൺ, സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, കെ. രാജഗോപാൽ,എം.എം.നസീർ,പഴകുളം മധു,
ജയ്സൺ ജോസഫ്, ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിന്ദു കൃഷ്ണ, കെ. സി. രാജൻ, മുൻ എം പി പീതാംബരക്കുറുപ്പ്, എഴുകോൺ നാരായണൻ, പി. രാജേന്ദ്രൻ, എന്നിവർ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
വൈകുന്നേരം അഞ്ചോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. മകൻ അരുൺഗണേശ് ചിതയ്ക്ക് തീ കൊളുത്തി. കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്ത്യകർമങ്ങൾക്ക് സാക്ഷികളാകാൻ എത്തിയിരുന്നു.ശൂരനാട് സ്വദേശിയാണെങ്കിലും നിരവധി പതിറ്റാണ്ടുകളായി കാരംകോട് ആയിരുന്നു രാജശേഖരന്റെ താമസം. രാജശേഖരന്റെ രാഷ്്ട്രീയ ഉയർച്ച താഴ്ചകൾക്ക് സാക്ഷ്യം വഹിച്ച വീടാണ് ലക്ഷ്മിവിലാസം.
കൊച്ചിയിലെ ആശുപത്രിയിൽ അന്തരിച്ച ശൂരനാട് രാജശേഖരന്റെ ഭൗതിക ശരീരം പകൽ 11ന് സ്വന്തം വസതിയിൽ എത്തിച്ചത്.
മരണവാർത്ത അറിഞ്ഞപ്പോൾ മുതൽ നിരവധി പേരാ ണ് വീട്ടിലേയ്ക്ക് ഒഴുകി എത്തിയത്. ജന്മം കൊണ്ട് ശുരനാട് കാരനായിരുന്നെങ്കിലും കർമം കൊണ്ട് ചാത്തന്നൂർ കാരനായ ശൂരനാട് രാജശേഖരന് ചാത്തന്നൂർ ദേശം വികാരനിർഭരമായ യാത്രാമൊഴിയാണ് നല്കിയത്.