കാമന്‍കുളങ്ങര സപ്താഹം : വിഗ്രഹ ഘോഷയാത്ര നാളെ
1541774
Friday, April 11, 2025 6:27 AM IST
ചവറ : ശങ്കരമംഗലം കാമന്‍കുളങ്ങര മഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന് (സംസ്കൃതം) മുന്നോടിയായി യജ്ഞ ശാലയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണ വിഗ്രഹ ഘോഷയാത്ര നാളെ രാവിലെ എട്ടിന് നടക്കും.
ഘോഷയാത്ര കളരി കൊച്ചമ്പലം ലക്ഷ്മി നാരായണ ക്ഷേത്രം,പഴഞ്ഞിക്കാവ് ക്ഷേത്രം,വൈങ്ങേലില് ക്ഷേത്രം,നല്ലേഴ്ത്ത് മുക്ക് അരത്തകണ്ഠ ശാസ്താ ക്ഷേത്രത്തിലെത്തു.അവിടെ നിന്നും പുളിമാന ക്ഷേത്രം,ഞാറയ്ക്കാട്ട് ക്ഷേത്രം, കാവുനട ക്ഷേത്രം, രാമേഴ്ത്ത് ക്ഷേത്രം വഴി കുന്നു വീട്ടില്‍ ക്ഷേത്രത്തിലെത്തും.
തുടര്‍ന്ന് പരിയാരത്ത് ക്ഷേത്രം, കൈപ്പള്ളിക്കാവ് ക്ഷേത്രം,മിന്നാം തോട്ടില്‍ ക്ഷേത്രം, പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം വഴി കോലത്ത് ദേവി ക്ഷേത്രത്തിലെത്തും.
തുടര്‍ന്ന് തെങ്ങുമ്പള്ളില്‍ ക്ഷേത്രം,ആക്കല്‍ ക്ഷേത്രം,ശിവനാന്ദപുരം മഹാദേവ ക്ഷേത്രം, കണിച്ചികുളങ്ങര ക്ഷേത്രം തുടങ്ങിയ പുണ്യയിടങ്ങളിലെ ഭക്തര്‍ നല്കുന്ന നിറപറകള്‍ സ്വീകരിച്ച് രാത്രി ഏഴോടെ കാമന് കുളങ്ങര ക്ഷേത്രത്തിലെത്തും.
13ന് രാത്രി ഏഴിന് പന്മന ആശ്രമം മഠാധിപതി കൃഷ്ണമയാനന്ദ തീര്‍ഥപാദര്‍ സപ്താഹത്തിന് ദീപം തെളിക്കും. 20ന് സമാപിക്കും.