ഒളിമ്പിക്സ് മോഡൽ കായികമേള സ്വാഗതാർഹം: ജി.സുഗുണൻ
1541768
Friday, April 11, 2025 6:24 AM IST
കൊല്ലം: സ്കൂൾതലം മുതൽ ജില്ലാതലം വരെ ഒളിമ്പിക്സ് മാതൃകയിലുള്ള കായിക മേള സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത് സ്വാഗതാർഹമാണെന്ന് കേരളാ റീജീയണൽ സ്പോർട്സ് ആന്റ് ഗെയിംസ് അസോസിയേഷൻ സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ജി.സുഗുണൻ.
പൊതുവിദ്യാലയങ്ങളിൽ പ്രിപ്രൈമറി മുതൽ ഹയർസെക്കൻഡറി തലംവരെ പഠിക്കുന്നവർക്ക് ദിവസവും നിശ്ചിത നേരം കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ആവശ്യമായ അവസരം ഉണ്ടാക്കാനുള്ള തീരുമാനവും ഈ മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നു സുഗതൻ പറഞ്ഞു.