കോർട്ട് ഫീസ് വർധനവ് ; പ്രതിഷേധിച്ചു
1541763
Friday, April 11, 2025 6:24 AM IST
കൊട്ടാരക്കര : കോർട്ട് ഫീസ് വർധനവിനെതിരെ ഭാരതീയ അഭിഭാഷക പരിഷത്ത് കൊട്ടാരക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. അഭിഭാഷക പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് അഡ്വ.സത്യരാജൻ പിള്ള അധ്യക്ഷതവഹിച്ചു.
അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.അരുൾ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ കോർട്ട് ഫീസ് വർധനയ്ക്ക് പിന്നിൽ സ്ഥലം എംഎൽഎ കൂടിയായ ധനകാര്യ മന്ത്രിയാണെന്ന് യോഗം കുറ്റപ്പെടുത്തി.
അന്യായമായ വിലവർധനയ്ക്കെതിരെ പ്രതിഷേധ സൂചകമായി കോർട്ട് ഫീസ് വർധന ഗസറ്റ് കത്തിച്ചു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ആർ.ആർ. രാജീവ്, വിവേക് ഉജ്വൽ ഭാരതി, സജു കുമാർ, അനിൽകുമാർ, കോടിയാട്ട് ശിവകുമാർ, രമ്യ, ഉല്ലാസ്, രമാദേവി, രാജൻ പ്രജാപതി, ആദ്യ, അമൃത, ആതിര എന്നിവർ പങ്കെടുത്തു.