ഉദ്ഘാടനം ഇന്ന്
1541762
Friday, April 11, 2025 6:24 AM IST
കൊട്ടാരക്കര: വാളകം വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി നിർമിച്ച പുതിയ ബഹുനില മന്ദിരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി, കളക്ടർ എൻ.ദേവീദാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാർ 50 ലക്ഷവും, ഓഫീസ് ഫർണിഷിംഗിന് 4 ലക്ഷവും സൈഡ് കെട്ട്, മുറ്റത്ത് ഇന്റർലോക്ക് പാകൽ,മതിൽ നിർമാണം എന്നിവയ്ക്കായി ആറ് ലക്ഷവും ഉൾപ്പടെ 60 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 1950 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഭിന്നശേഷി സൗഹൃദ വില്ലേജ് ഓഫീസ് രീതിയിലുള്ള ബഹുനില മന്ദിരത്തിന്റെ നിർമാണം പൂർത്തിയായത്.
താഴത്തെ നിലയിൽ വില്ലേജ് ഓഫീസറുടെയും ജീവനക്കാരുടെയും ഓഫീസ് മുറികൾ, പൊതുജനങ്ങൾക്കുള്ള വിശ്രമമുറി,ഭിന്നശേഷിക്കാർക്കുള്ള ശുചിമുറിയുൾപ്പടെ മൂന്നു ടോയ്ലെറ്റുകൾ, മുകൾ നിലയിൽ റെക്കോർഡ് റൂം, മീറ്റിംഗ് ഹാൾ, ബാൽക്കണി റൂമുകൾ, ശുചി മുറി എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗത്തിനായിരുന്നു നിർമാണ ചുമതല.
കൊട്ടാരക്കര: രണ്ടു കോടി രൂപ ചെലവഴിച്ച് ബി എം, ബിസി നിലവാരത്തിലാണ് മുള്ളിയിൽ, അമ്പലക്കര, പനവേലി റോഡ് നിർമിച്ചിരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ ഓട,കലുങ്ക് സൈഡ് കട്ട്, ദിശാസൂചികകൾ, സൈഡ് കോൺക്രീറ്റ് എന്നിവയും നിർമിച്ചിട്ടുണ്ട്.
ഈ റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നവീകരിച്ച പുതിയ റോഡിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്ന മന്ത്രിക്ക് പട്ടേരി, അമ്പലക്കര, മുള്ളിയിൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ പൊതുജനങ്ങൾ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
കൊട്ടാരക്കര: വാളകം സിഎസ്ഐ സ്കൂൾ ജംഗ്ഷനിൽ ആരംഭിച്ച ഇടയം കോളനി വഴി കപ്യാർ മുക്കിലെ ത്തുന്ന റോഡും ആധുനിക രീതിയിലാണ് നവീകരിച്ചിരി ക്കുന്നത്. ബിഎം, ബിസി നിലവാരത്തിൽ നിർമിച്ചിരി ക്കുന്ന ഈ റോഡിലും ആവശ്യമായ സ്ഥലങ്ങളിൽ ഓട,കലുങ്ക് സൈഡ് കട്ട്, ദിശാസൂചി കകൾ, സൈഡ് കോൺക്രീറ്റ് എന്നിവയും നിർമിച്ചിട്ടുണ്ട്. ഒരു കോടി 40 ലക്ഷം രൂപയാണ് നിർമാണ ചെലവ്.
ഇതിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്നിന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. നവീകരിച്ച പുതിയ റോഡിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്ന മന്ത്രിക്ക് ഫെയ്ത്ത് ഹോം ജംഗ്ഷൻ, കപ്യാർമുക്ക് എന്നിവിടങ്ങളിൽ പൗര സ്വീകരണവും നൽകും.
കൊട്ടാരക്കര: എംസി റോഡിൽ വാളകം എംഎൽഎ ജംഗ്ഷൻ, മേഴ്സി ആശുപത്രി ജംഗ്ഷനിൽ ഇരുവശങ്ങളിലും ഓരോന്ന് വീതം ഉൾപ്പെടെ നിർമിച്ച മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രവും മന്ത്രി കെ.എൻ. ബാലഗോപാൽ തുറന്ന് കൊടുക്കും. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് നിർമിച്ച കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 2.30 നും 3.20 നും നടക്കും.
ഇത് കൂടാതെ കൊട്ടാരക്കരയിൽ മറ്റ് ആറിടങ്ങളിലും ഇതേ രീതിയിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചി ട്ടുണ്ട്. കൊട്ടാരക്കര - ഓയൂർ റൂട്ടിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ജംഗ്ഷൻ, കലയപുരം, പുത്തൂർ, കുളക്കട ലക്ഷംവീട് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയായത്. കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലെ നിർമാണം ഉടൻ ആരംഭിക്കും.
കൊട്ടാരക്കര:എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് നിർമിക്കുന്ന വാളകം ഇഎംഎസ് ലൈബ്രറി കെട്ടിട നിർമാണ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.45ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.
കൊല്ലം : ജില്ലാ കുടുംബശ്രീ സി.ഡി.എസ് മുഖേന അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് നല്കുന്ന വായ്പകളുടെ വിതരണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.സുന്ദരേശന് അധ്യക്ഷനാകും.
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യന്, ചെയര്മാന് കെ.കെ.ഷാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന് തുടങ്ങിയവര്‍ പങ്കെടുക്കും.