അങ്കണവാടിക്ക് കെട്ടിടം നിർമിക്കാൻ തുക അനുവദിച്ചു
1538317
Monday, March 31, 2025 6:16 AM IST
കൊട്ടിയം: ആദിച്ചനലൂർ പഞ്ചായത്തിലെ 16-ാം വാർഡിലെ 32-ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമിക്കുവാനായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചു.
അങ്കണവാടിക്ക് കെട്ടിടങ്ങൾക്ക് ഭൂമി വാങ്ങൽ എന്ന പ്രോജക്്ട് പ്രകാരമുള്ള ധനകാര്യ സ്രോതസായ വികസന ഫണ്ട് ജനറൽ വിഭാഗത്തിൽ നിന്നും വകയിരുത്തിയ 353601 രൂപയും പരമ്പരാഗത ചുമതലകൾക്കുള്ള തനത് ഫണ്ടിൽ നിന്നും 36399 രൂപയും കൂടി ആകെ 390000 രൂപ ഉപയോഗിച്ച് 3 സെന്റ് ഭൂമി വാങ്ങിയതായി പഞ്ചായത്ത് അംഗവും മുൻ ക്ഷേമകാര്യ സ്ഥിരം സമിതി ക ചെയർമാനുമായ പ്ലാക്കാട് ടിങ്കു അറിയിച്ചു.
പ്രീ- സ്കൂൾ കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികപരവുമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ കൂടുതൽ പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേഖ. എസ്. ചന്ദ്രൻ അറിയിച്ചു.