തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം
1538322
Monday, March 31, 2025 6:16 AM IST
പരവൂർ:ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ മേഖല കമ്മിറ്റി അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണവും സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്റെ ചരമവാർഷിക ദിനാചരണവും നടത്തി. മേഖല പ്രസിഡന്റ് ദേവ ലാൽ.ഡി.മാക്സ് അധ്യക്ഷത വഹിച്ചു. ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് മുരളി അനുപമ നിർവഹിച്ചു.
അന്തരിച്ച പരവൂർ ടൗൺ യൂണിറ്റ് വൈസ് പ്രസിഡന്റ് സി. ഉദയകുമാറിന്റെ കുടുംബത്തിനുള്ള സാന്ത്വനം ഫണ്ട് ഒൻപത് ലക്ഷത്തി ഒരുനൂറ് രൂപയുടെ ചെക്ക് ഉദയന്റെ സഹധർമിണി ബേബി സരിതയ്ക്ക് ജി.എസ്. ജയലാൽ എംഎൽ എ കൈമാറി. ജോസഫ് ചെറിയാൻ അനുസ്മരണം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിമോസ് ബെൻ യേശുദാസ് നടത്തി.
ജില്ലാ സെക്രട്ടറി ജിജോ പരവൂർ, ട്രഷറർ നവാസ് കുണ്ടറ, പിആർ ഒ അനിൽ വേളമാനൂർ , മേഖല സെക്രട്ടറി വിജയകുമാർ ഫ്ലാഷ്, സംസ്ഥാന കമ്മിറ്റി അംഗം അരുൺ പനയ്ക്കൽ , സ്വാശ്രയ സംഘം കോർഡിനേറ്റർ സുരേന്ദ്രൻ വള്ളിക്കാവ്, ഇൻഷുറൻസ് കോർഡിനേറ്റർ ഉദയൻ കാർത്തിക, മേഖല വൈസ് പ്രസിഡന്റ് വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.