ബിരുദദാന ചടങ്ങ് നടത്തി
1537945
Sunday, March 30, 2025 6:12 AM IST
ആയൂർ : ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ നഴ്സറി വിദ്യാർഥികൾക്കായുള്ള ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ മോൺ.ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിശദീകരിച്ച് ജീവിതത്തിൽ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാൻ ആശംസിച്ച അദ്ദേഹം ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു.
പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികളുടെ വളർച്ചയും പുരോഗതിയും ആഘോഷമാക്കുന്നതിനായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഭാഗമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ചടങ്ങിന് മാറ്റുകൂട്ടി.സ്കൂൾ പ്രിൻസിപ്പൽ ഫാ. അരുൺ ഏറത്ത്, ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, ഫാ. എബി ആറ്റുപുരയിൽ, സിസ്റ്റർ ശാന്തി ജോസ് ഡി എം, സ്റ്റാഫ് സെക്രട്ടറി പി.തുഷ്യ എന്നിവർ പ്രസംഗിച്ചു.