സ്കൂൾ കെട്ടിട ഉദ്ഘാടനം
1537944
Sunday, March 30, 2025 6:10 AM IST
ചാത്തന്നൂർ: ഗവ.എൽപി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ പണി തീർന്ന ഒന്നാംനിലയുടെ ഉദ്ഘാടനവും വാർഷികാഘോഷവും ജി. എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനിയർ പി.സി. മന്മഥൻ പ്രോജക്്ട് റിപ്പോർട്ടും പ്രഥമാധ്യാപിക ജി.വി. ജ്യോതി സ്കൂളിന്റെ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ മത്സരങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യപ്രസംഗം നടത്തി.
സിനിമ,സീരിയൽ താരം പ്രദീപ് വൈഗ മുഖ്യാതിഥിയായിരുന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.മഹേശ്വരി,ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ.ശർമ, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ.സജീവ്കുമാർ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ കെ.ഇന്ദിര,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയ്ർപേഴ്സൺ സജീന നജീം,
ബ്ലോക്ക് പഞ്ചായത്തംഗം എ.ദസ്തക്കീർ, പഞ്ചായത്തംഗങ്ങളായ എസ്. രേണുക, ഷൈനി ജോയി, പ്രമോദ് കാരംകോട്, സിന്ധു ഉദയൻ, ലീലാമ്മ ചാക്കോ, ഷീബ മധു, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ ബിപിസിആർ സജി റാണി പഞ്ചായത്ത് സെക്രട്ടറി കെ.സജീവ്, സീനിയർ അധ്യാപകരായ സി.എസ്.ശ്രീലേഖ , അഞ്ജലി രാമചന്ദ്രൻ, ബി.എസ്.ബിന്ദു, സ്റ്റാഫ് സെക്രട്ടറി റീന എന്നിവർ പ്രസംഗിച്ചു.