കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിൽ സമൂഹ പൊങ്കാല
1538339
Monday, March 31, 2025 6:35 AM IST
പുനലൂർ: തിരുവാതിരയോട് അനുബന്ധിച്ച് കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിൽ നടന്ന സമൂഹ പൊങ്കാല തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പ് അസി. കമ്മീഷണർ ജെ.ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം മേൽശാന്തി സന്തോഷ് കുമാർ ഭണ്ഡാരദീപം പകർന്നതോടെ കരവാളൂർ പൊങ്കാലയ്ക്ക് തുടക്കമായി.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.രാജീവൻ ,സെക്രട്ടറി രാജേഷ്.കെ.നായർ , സബ് ഗ്രൂപ്പ് ഓഫീസർ ഉണ്ണികൃഷ്ണൻ നമ്പ്യാതിരി, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.