നാടകാചാര്യൻ തൂലിക ബേബിക്കുട്ടനെ ആദരിച്ചു
1538336
Monday, March 31, 2025 6:32 AM IST
ചവറ : നാടകകൃത്ത് സംവിധായകൻ, നടൻ എന്നീ നിലകളിൽ നാടകരംഗത്ത് 55 വർഷമായി നിറസാന്നിധ്യമായ തൂലിക ബേബി കുട്ടനെ തേവലക്കര പടിഞ്ഞാറ്റക്കര ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നാടക ദിനത്തിൽ ആദരിച്ചു.
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൻ പ്രസിഡന്റ് അഡ്വ. പി. ബി. ശിവൻ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി. യൂനുസ് കുഞ്ഞ്, കമ്മിറ്റി അംഗങ്ങളായ എം.എസ്.വേണുഗോപാൽ, കെ.രവീന്ദ്രൻ പിള്ള, രാധാമണി, രഞ്ജിനി , ബിനു ലൈബ്രറേറിയൻ അരുൺ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
എഴുപത്തി ഒന്നോളം നാടകങ്ങൾ രചിച്ച ബേബിക്കുട്ടന്റെ നാടകങ്ങൾ പ്രസിദ്ധീകരിക്കുവാനുള്ള ശ്രമം ഗ്രന്ഥശാല നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.