എംസിവൈഎം കൊട്ടാരക്കര വൈദിക ജില്ല കർമ പദ്ധതി ഉദ്ഘാടനം
1538338
Monday, March 31, 2025 6:35 AM IST
കൊട്ടാരക്കര :യുവജനങ്ങളെ, ദൈവവചനത്തിൽ വസിക്കുക എന്ന ആപ്തവാക്യത്തെ ലക്ഷ്യം വച്ചുള്ള എംസിവൈഎം കൊട്ടാരക്കര വൈദിക ജില്ലയുടെ കർമ പദ്ധതിയുടെ ഉദ്ഘാടനം പട്ടാഴി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ നടന്നു.
എംസിവൈഎം തിരുവനന്തപുരം മേജർ അതിരൂപത ഡയറക്ടർ ഫാ.ജോസഫ് തോട്ടത്തിൽക്കടയിൽ ഉദ്ഘാടനം നിർവഹിച്ചു. എംസിവൈഎം കൊട്ടാരക്കര വൈദിക ജില്ല പ്രസിഡന്റ് ലിജോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
എംസിവൈഎം പത്തനംതിട്ട അതിരൂപത അസി.ഡയറക്്ടർ ഫാ. സ്കോട്ട് സ്ലീബ പുളിമൂടൻ തീം പഠന സെമിനാറിന് നേതൃത്വം നൽകി.
വൈദിക ജില്ല ഡയറക്്ടർ ഫാ.തോമസ് മണ്ണിക്കരോട്ട്, പട്ടാഴി യൂണിറ്റ് ഡയറക്്ടർ ഫാ.മാത്യു മരോട്ടിമുട്ടിൽ, വൈദിക ജില്ല ആനിമേറ്റർ സി.നവീൻ ഫ്രാൻസിസ് ഡി.എം, കലയപുരം വെസ്റ്റ് യൂണിറ്റ് ആനിമേറ്റർ സി.ലീജിയ എസ്ഐസി എന്നിവർ പങ്കെടുത്തു. എഴുപതോളം യുവജങ്ങൾ പരിപാടിയിൽ പങ്കെടുത്തു.