പ്രാർഥനാ സമ്മേളനം നടത്തി
1538329
Monday, March 31, 2025 6:32 AM IST
കൊല്ലം: മുക്കുന്നം മന്നാനിയാ ബനാത്ത് യത്തീംഖാനയിൽ നടന്ന പ്രാർഥനാ സമ്മേളനത്തിൽ നിരവധി പേർ പങ്കെടുത്തു.കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. മന്നാനിയ്യ തഹ്ഫീസുൽ ഖുർആൻ കോളജ് പ്രിൻസിപ്പൽ ഹാഫിസ് അബ്ദുൾ ലത്തീഫ് മൗലവിയുടെ അധ്യക്ഷത വഹിച്ചു.
കടയ്ക്കൽ ജുനൈദ്, കുമ്മനം നിസാമുദീൻ അസ്ഹരി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. അബൂ യാസീൻ റാഫി അൽ അബ്രാരി, എ.നിസാറുദീൻ നദ്വി,എ.എം.ഇർഷാദ്,കെ.കെ.ജലാലുദീൻ മൗലവി,എ.എം.യൂസുഫുൽ ഹാദി,എം.എ.സത്താർ,എ. എം. ഹനീഫ,
ഹാഫിസ് ഉനൈസ് മൗലവി കൊടുവള്ളി ,കുളത്തൂപ്പുഴ അഷ്റഫ് മൗലവി,ജെ.സുബൈർ,എം.തമീമുദീൻ,പുലിപ്പാറ അബ്ദുൽ ഹക്കീം മൗലവി,മൗലവി താജുദീൻ ബാക്കവി ,മൗലവി റാഫി ബാക്കവി,റാഷിദ് പേഴുംമൂട് എന്നിവർ പ്രസംഗിച്ചു.