ലഹരിക്കെതിരേ സൗഹൃദ ക്രിക്കറ്റ് മത്സരം
1538320
Monday, March 31, 2025 6:16 AM IST
കൊല്ലം: കലാലയങ്ങളും സ്കൂളുകളും ലഹരിവിരുദ്ധമാക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.
എംഎൽഎമാർ, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, കോളജ് ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു. മത്സരം കോളജ് മാനേജർ ഫാ. അഭിലാഷ് ഗ്രിഗറി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ അധ്യക്ഷയായി. കേരള സർക്കാർ ഡൽഹി പ്രതിനിധി കെ.വി. തോമസ് വിശിഷ്്ടാതിഥിയായി. മത്സരത്തിൽ എം.നൗഷാദ് എംഎൽഎയുടെ ടീം വിജയികളായി. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ടീമാണ് റണ്ണർ അപ്പ്.
വിജയികൾക്ക് മന്ത്രി എം.ബി.രാജേഷ് സമ്മാനം നൽകി. ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ നൗഷാദ്, അസി. കമ്മിഷണർ എച്ച്. നുറുദീൻ, കായിക വകുപ്പ് മേധാവി ടി. എഫ്.സിജോ , എം. ജിനേഷ് എന്നിവർ പ്രസംഗിച്ചു.