പ്രതിഷേധ പ്രകടനം നടത്തി
1538325
Monday, March 31, 2025 6:20 AM IST
ചവറ : കുഴൽപ്പണ കേസ് അട്ടിമറിച്ച് ബിജെപി നേതാക്കളെ സംരക്ഷിക്കാനുള്ള ഇഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ സിപിഎം പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻചന്തയിൽ നിന്നും ആരംഭിച്ച പ്രകടനം കൂഴംകുളം മുക്കിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധയോഗം സിപിഎം ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ആർ. സുരേന്ദ്രൻ പിള്ള അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എസ്. അനിൽ, കെ. മോഹനകുട്ടൻ, എൻ. വിക്രമക്കുറുപ്പ്, കെ. സുരേഷ് ബാബു,
ഷീന പ്രസാദ്, പി. ആർ. രജിത്ത്, സി. രതീഷ്, എൽ. വിജയൻ നായർ, കെ. എ. നിയാസ്, എം. വി. പ്രസാദ്, ലോയിഡ് , എം. സി. പ്രശാന്തൻ, അഹമ്മദ് മൻസൂർ എന്നിവർ പ്രസംഗിച്ചു.