ഇഫ്താർ സംഗമവും യാത്രയയപ്പ് സമ്മേളനവും
1538318
Monday, March 31, 2025 6:16 AM IST
ചവറ: കെപിഎസ്ടിഎ ചവറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.
മുളയ്ക്കൽ എൽപിഎസിൽ നടന്ന ചടങ്ങ് പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ് മുഖ്യാതിഥിയായിരുന്നു.പരവൂർ സജീബ്, പ്രിൻസി റീന തോമസ്, ശ്രീഹരി, കല്ലട ഗിരീഷ്, വിഷ്ണു വിജയൻ,ബിജുമോൻ, വരുൺ ലാൽ,ബൈജു ശാന്തി രംഗം, ബി. സേതു ലക്ഷ്മി,
ഷെബിൻ കബീർ,ജാസ്മിൻ മുളമൂട്ടിൽ, പി.വത്സ,മിനി ,രാജേഷ് കുമാർ, റോജ മാർക്കോസ്, മല്ലയിൽ അബ്ദുൽ സമദ്, ബിജു ഡാനിയൽ, കോളിൻസ് ചാക്കോ, ആനി കെ ജോർജ്, രാജ് ലാൽ തോട്ടുവാൽ എന്നിവർ പ്രസംഗിച്ചു.