സീറോ വേസ്റ്റ് ദിനാചരണം നടത്തി
1538319
Monday, March 31, 2025 6:16 AM IST
കുണ്ടറ:അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ച് ചിറ്റുമല ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചിറ്റുമലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.പി. സുഗതന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കിഴക്കേ കല്ലട പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സുനിൽകുമാർ പാട്ടത്തിൽ, അസോസിയേഷൻ സെക്രട്ടറി സൈമൺ വർഗീസ്, ഭാരവാഹികളായ ചന്ദ്രസേനൻ, തങ്കച്ചൻ, സോമൻ, രാജു എന്നിവർ നേതൃത്വം നൽകി.