കാർഷിക മേഖലയിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കണം : മന്ത്രി ജെ.ചിഞ്ചു റാണി
1538326
Monday, March 31, 2025 6:20 AM IST
കൊട്ടാരക്കര : കാർഷിക മേഖലയിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുവാൻ ബോധപൂർവമായ ഇടപെടലുകൾ നടത്തണമെന്നും കേരളത്തിലെ കാർഷിക മേഖലയിൽ അത് വലിയ മാറ്റം വരുത്തുമെന്നും മന്ത്രി ജെ. ചിഞ്ചു റാണി.
അഖിലേന്ത്യാ കിസാൻ സഭ ജില്ലാ വനിതാ കർഷക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കൺവൻഷന് കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ജയന്തി ദേവി അധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി അഡ്വ.ലെനു ജമാൽ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി.ആർ. രാജീവൻ, കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.ആർ. മോഹനൻ പിള്ള,ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.
വിഎഫ്പിസികെ ജില്ലാ മാനേജർ ഷീജ മാത്യു വനിതാ കർഷകർക്കായി പഠന ക്ലാസ് നടത്തി. കിസാൻ സഭ വനിത കർഷക ജില്ലാസബ് കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് - അഡ്വ.ആർ. ജയന്തി ദേവി, സെക്രട്ടറി - ആർ.ചന്ദ്രിക എന്നിവരെ തെരഞ്ഞെടുത്തു.