ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ
1538337
Monday, March 31, 2025 6:32 AM IST
ചാത്തന്നൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ നാട്ടുകാർ പിടികൂടി പോലീസിനെ ഏല്പിച്ചു. അറസ്റ്റിലായ ചാത്തന്നൂർ താഴം കുടുക്കറ പണയിൽ യശോധര (56) നെ പോലീസ് ഞായറാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ജയിലിലേക്ക് അയച്ചു.
യശോധരൻ സിപിഎം കുടുക്കറപണ ബ്രാഞ്ച് സെക്രട്ടറിയും സിപിഎം നേതൃത്വത്തിലുള്ള കർഷക തൊഴിലാളി യൂണിയൻ പ്രാദേശിക നേതാവുമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
യുവതിയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടി. യശോധരനെ പിടികൂടി തടഞ്ഞുവയ്ക്കുകയും ചാത്തന്നൂർ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചാത്തന്നൂർ പോലീസ് യുവതിയുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം യശോധരന്റെ അറസ്റ്റ് രേഖപ്പെടുത്തി.