പഠനോത്സവം നടത്തി
1538328
Monday, March 31, 2025 6:32 AM IST
ചാത്തന്നൂർ : ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം - മൊഴിയരങ്ങ് - നടത്തി. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി. ബിജു അധ്യക്ഷത വഹിച്ചു. കവി പാമ്പുറം അരവിന്ദ് രചിച്ച നൂറു പുസ്തകങ്ങൾ പരവൂർ എസ്എൻവിആർസി ബാങ്ക് സ്കൂളിലേക്ക് സ്പോൺസർ ചെയ്തു.
നെടുങ്ങോലം രഘു പുസ്തകങ്ങൾ സ്കൂളിന് കൈമാറി. പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എസ്.രാഖി, ജെസിയ ഷാജഹാൻ , ഓമന തോമസ്, പി. പ്രദീപ്, കെ. സിന്ധു, ആർ. ദീപ, ദീപ ജേക്കബ്, ഹെഡ്മിസ്ട്രസ് സി. എസ്. സബീല ബീവി , ജനറൽ കൺവീനർ എ. കെ. പ്രസീത തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.