ചെറിയവെളിനല്ലൂർ സഹൃദയ ഗ്രന്ഥശാല ഇനി ഹരിത ഗ്രന്ഥശാല
1538332
Monday, March 31, 2025 6:32 AM IST
ചെറിയവെളിനല്ലൂർ: ചെറിയവെളിനല്ലൂർ സഹൃദയ ഗ്രന്ഥശാലയെ ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. ഗ്രന്ഥശാലാ ഹാളിൽ നടന്ന സമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബി.വേണുഗോപാൽ പ്രഖ്യാപനം നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് ജെ.മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ദേവസ്യ ആന്റണി,ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.വിക്രമൻ പിള്ള, പഞ്ചായത്ത് അംഗം ജോളി ജെയിംസ്, ലൈബ്രേറിയൻ എൻ.എ. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.