കെസിവൈഎം യുവജനങ്ങൾ രക്തദാനം നടത്തി
1538335
Monday, March 31, 2025 6:32 AM IST
കൊല്ലം: കൊല്ലം രൂപത കെസിവൈഎം തങ്കശേരി ഫൊറോനയുടെയും കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവല്ലവാരം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ കെസിവൈഎം യുവജനങ്ങൾ രക്തദാനം നടത്തി. രൂപത പ്രൊക്ക്റേറ്റർ ഫാ. ജോളി എബ്രഹാം ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കെസിവൈഎം ഫൊറോന ഡയറക്ടർ ഫാ.അഖിൽ,ഡോ.ശ്രീകുമാരി,ഹോളിക്രോസ് ഹോസ്പിറ്റൽ, കൊല്ലം വിക്ടോറിയ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സി.എസ്.ശ്രീജ,
കെസിവൈഎം തങ്കശേരി ഫൊറോന ജനറൽ സെക്രട്ടറി ആഞ്ചില,ജോയിന്റ് സെക്രട്ടറി സാനിയ റോബിൻ, ഫൊറോന വൈസ് പ്രസിഡന്റ് ഡോണ, തിരുമുല്ലവാരം കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് വിപിൻ എന്നിവർ പ്രസംഗിച്ചു.