അധ്യാപകർക്ക് യാത്രയയപ്പ് നൽകി
1538323
Monday, March 31, 2025 6:16 AM IST
പരവൂർ : എസ്എൻവി ഗേൾസ് ഹൈസ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. എസ്. ഡി.സിനി, ബേബി ശോഭ, ആർ.അജിതകുമാരി എന്നിവരാണ് ഈ വർഷം വിരമിക്കുന്നത്. യാത്രയയപ്പ് സമ്മേളനത്തിൽപ്രഥമ അധ്യാപിക എസ്.പ്രീത അധ്യക്ഷയായി.
സ്കൂൾ മാനേജർ എസ്.സാജൻ സമാജം സെക്രട്ടറി അഡ്വ.എ. അരുൺലാൽ,പിടിഎ പ്രസിഡന്റ് സി.അശോക് കുമാർ, സീനിയർ അസിസ്റ്റന്റ് ജെ.ആർ.ബിന്ദു, കർമ രാജേന്ദ്രൻ, പി.ബിന്ദു, കെ.കെ.ബീന, ജി.രശ്മി എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിരമിക്കുന്ന അധ്യാപകർക്ക് മൊമന്റോ നൽകി ആദരിച്ചു.