പത്തനംതിട്ട - ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു
1537943
Sunday, March 30, 2025 6:10 AM IST
ശാസ്താംകോട്ട : കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ശ്രമഫലമായി പത്തനംതിട്ട - ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. അടൂർ ഡിപ്പോയിൽ നിന്നുള്ള ബസാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. കോവൂർ കുഞ്ഞുമോൻ എംഎൽഎ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ഗ്രാമ പഞ്ചായത്ത് അംഗം ബി. സേതുലക്ഷ്മി, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സജീവ് പരിശവിള ജയമോഹൻ, മുഹമ്മദ് ഷാ, വേണു മാവിനേഴം, മണിലാൽ വിവിധ സംഘടന നേതാക്കൾ, പ്രദേശവാസികൾ, യാത്രക്കാർ, എന്നിവർ ബസ് സർവീസ് ആരംഭിക്കുന്നതിനു സാക്ഷികളായി.
7.40,2.15, 6.45 സമയങ്ങളിൽ അടൂർ - ശാസ്താംകോട്ട, നെല്ലിക്കുന്നത്ത് മുക്ക് വഴി സ്റ്റേഷനിലെത്തി തിരിച്ച് 8.10, 3.00, 7.20 സമയങ്ങളിൽ കാവൽപ്പുര - കുറ്റിയിൽ മുക്ക് വഴി പത്തനംതിട്ടയിലേക്ക് തിരിച്ചു പോകുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.