ലഹരിക്കെതിരെ യുവദീപ്തിയുടെ ഇരുചക്ര വാഹനജാഥ
1537942
Sunday, March 30, 2025 6:10 AM IST
ആര്യങ്കാവ്: മദ്യ രാസലഹരിക്കെതിരെ ആര്യങ്കാവ് സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തിൽ യുവദീപ്തി രംഗത്ത്. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലിന് ലഹരി വിരുദ്ധ ഇരുചക്ര വാഹനജാഥ നടക്കും. ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നിന്നും ആരംഭിക്കുന്ന ജാഥ തെന്മല പോലീസ് സ്റ്റേഷന് മുന്നിൽ സമാപിക്കും.
ലഹരി വിരുദ്ധ ഇരുചക്ര വാഹനജാഥയിൽ പങ്കെടുക്കാൻ എല്ലാവരെയും യുവദീപ്തി ക്ഷണിച്ചു മദ്യത്തിനും മയക്കുമരുന്നിനെതിരെയുമുള്ള പോലീസ്, എക്സൈസ് സേനയുടെ പ്രവർത്തനങ്ങളിൽ നാട്ടുകാരും പങ്കു ചേരുന്നതായി പള്ളി ഭാരവാഹികൾ അറിയിച്ചു.
ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ച് എല്ലാവരും വൈകുന്നേരം 3.45ന് ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ എത്തേണ്ടതാണെന്നും,നാലിന് ഫ്ലാഗ് ഓഫ് ചെയ്ത് ജാഥ ആരംഭിക്കുമെന്നും യുവദീപ്തി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.