പ്രമുഖരുടെ വളർച്ചയുടെ ഭാഗമാകാൻ രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി : ബിഷപ് പോൾ ആന്റണി മുല്ലശേരി
1537939
Sunday, March 30, 2025 6:10 AM IST
കൊല്ലം: നിരവധി പ്രമുഖ വ്യക്തികളുടെ വളർച്ചയിൽ ഒരു ഭാഗമാകാൻ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞുവെന്ന് കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി. കാത്തലിക് സ്കൂൾസ് സ്റ്റാഫ് അസോസിയേഷൻ കൊല്ലം രൂപതയുടെ നേതൃത്വത്തിൽ ആദരവ് 2025 എന്ന പേരിൽ കോർപറേറ്റ് മാനേജ്മെന്റ് ഓഫ് കത്തോലിക് സ്കൂളുകളിൽ നിന്നും വിരമിച്ച 63 സ്റ്റാഫ് അംഗങ്ങൾക്ക് ആദരവ് നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിഎസ്എസ്എയുടെ അധ്യക്ഷൻ ഡി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. രൂപതയുടെ സ്കൂളുകളിൽ നിന്ന് സേവനകാലം കഴിഞ്ഞ എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും മെമ്മോന്റോ സമ്മാനിച്ചു. ബിഷപ്പ് സ്റ്റാൻലി റോമൻ സപ്തതി സ്കോളർഷിപ്പിന്റെ രൂപതാതല വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
രൂപത എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. ബിനു തോമസ്, ചടങ്ങിൽ സിഎസ്എസ്എ സെക്രട്ടറി എസ്.മിൽട്ടൻ,ട്രഷറർ സലറ്റ് റീത്ത, ടൈസ് ബാബു, ഡോംസൻ, ഷൈൻ കൊടുവിള എന്നിവർ പ്രസംഗിച്ചു. എലിസബത്ത് ലിസി, ഷീജ ഗ്ലോറി, സജു ഹെന്ററി, കിരൺ ക്രിസ്റ്റഫർ എന്നിവർ നേതൃത്വം നൽകി.