ക്ഷമിക്കുന്നവനോടൊപ്പമാണ് ദൈവം: എം.എം.ഹസൻ
1537938
Sunday, March 30, 2025 6:10 AM IST
പത്തനാപുരം: ക്ഷമിക്കുന്നവനോടൊപ്പമാണ് ദൈവം നിലകൊള്ളുന്നതെന്നും യുഡിഎഫ് കൺവീനർ എം.എം.ഹസൻ.
ഗാന്ധിഭവനിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു.
ചെയർപേഴ്സൺ ഷാഹിദാ കമാൽ, ഡോ. എം.ഡി. അഹമ്മദ് മൗലവി തുടങ്ങിയവർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.