സമ്മർ എക്സ്പോ ഇന്നു മുതൽ
1537915
Sunday, March 30, 2025 6:02 AM IST
കൊല്ലം: ആശ്രാമം മൈതാനിയിൽ സമ്മർ എക്സ്പോ ഇന്നു മുതൽ മേയ് 13 വരെ നടക്കും. സാധാരണ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 10 വരെയും ശനി, ഞായർ അടക്കം മറ്റ് അവധി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ രാത്രി 10വരെയുമാണ് പ്രദർശനം.
പത്തനാപുരം ഗ്രീൻ ടെക്നോളജി ആൻഡ് കൺസൾട്ടൻസി സർവീസ് മാനേജർ പ്രകാശ് കുമാർ, മാനേജിംഗ് പാർട്ണർ മുഹമ്മദ് ഇർഷാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.