ലഹരി ഉപയോഗം സമൂഹത്തിന് വെല്ലുവിളി : ബിഷപ് ഡോ.ജോഷ്വ മാർ ഇഗ്നാത്യോസ്
1537913
Sunday, March 30, 2025 6:02 AM IST
കൊട്ടാരക്കര: കര, കടൽ, ആകാശ മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ലഹരി വ്യാപനം നടത്തി വരുമ്പോൾ സുബോധം നഷ്ടപ്പെടുത്തി മനുഷ്യർ കാണിക്കുന്ന പ്രവർത്തികൾ സമൂഹത്തിന് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മാവേലിക്കര ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്യോസ്.
കൊല്ലം ജില്ലാ മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ മുന്നിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ വർധിച്ചുവരുന്ന ഉപയോഗം കുഞ്ഞുങ്ങളെയും യുവതലമുറയെയും അലസത, മടി, അക്രമവാസന എന്നിവ വളരുന്നതിനും കാരണമാകുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
കൊല്ലം ജില്ലാ മദ്യനിരോധന സമിതി പ്രസിഡന്റ് ഫാ. ആൻഡ്രൂസ് വർഗീസ് തോമസ് അധ്യക്ഷത വഹിച്ചു. ബിനു. സി. സാമൂവേൽ, കലയപുരം ജോസ്, കൈമൾ കരുമാടി,കെ. ജി. തോമസ്, ബിജു കരാലിൽ, ദേവദാനം ജെയിംസ്,സി. കെ. തോമസ് കുട്ടി,
ഹരീന്ദ്രനാഥ്, ലിബിൻ ജോൺ, മിനിത തമ്പാൻ, പി. ബാബു, സാജൻ ചൊവ്വള്ളൂർ, ജെറിൻ കുണ്ടറ, ഉണ്ണികൃഷ്ണ പിള്ള, സജി യോഹന്നാൻ, മേഴ്സി ജോസ്, മോഹനൻ പിള്ള, മോഹനൻ ഈയംകുന്ന് എന്നിവർ പ്രസംഗിച്ചു.