ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിന് ‘പൊൻതൂവൽ’
1537912
Sunday, March 30, 2025 6:02 AM IST
കൊല്ലം: ശ്രീചിത്തിര തിരുനാൾ കൾച്ചറൽ ആൻഡ് സ്പിരിച്വൽ സൊസൈറ്റിയുടെ മികച്ച പ്രിൻസിപ്പൽ അവാർഡിന് ഉളിയക്കോവിൽ സെന്റ് മേരീസിലെ പ്രിൻസിപ്പൽ മഞ്ജു രാജീവ് അർഹയായി.
തിരുവനന്തപുരം കവടിയാർ പാലസിൽ അശ്വതി തിരുനാൾ ഗൗരി പാർവതി ഭായി മഞ്ജു രാജീവിന് അവാർഡ് സമ്മാനിച്ചു.
ഈ വർഷത്തെ ഫാപ്പ് ഇന്ത്യ നാഷണൽ മികച്ച പ്രിൻസിപ്പൽ അവാർഡിനും അർഹയായിരുന്നു മഞ്ജു രാജീവ്. കഴിഞ്ഞ 12 വർഷങ്ങളായി ഉളിയക്കോവിൽ സെന്റ് മേരീസിലെ പ്രധാന അധ്യാപികയായി പ്രവർത്തിച്ചുവരുന്ന മഞ്ജു രാജീവ്, പരേതനായ എം.എസ്.പണിക്കറുടെയും ഡി.ശാരദയുടെയും മകളാണ്.
ഭർത്താവ് : കടപ്പാക്കട ശബരി റസ്റ്റോറന്റ് ഉടമ, മുണ്ടക്കൽ വൃന്ദാവനിൽ എസ്.രാജീവ്, മകൻ : ആർ.പ്രേംചന്ദ് (സയന്റിസ്റ്റ് യുഎസ്എ ) മകൾ : നിലീനാ രാജീവ് (ഐഐഎസ് സി,ബംഗളൂരു).