കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1537909
Sunday, March 30, 2025 6:02 AM IST
കുളത്തൂപ്പുഴ: ചില്ലറവില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യുവാവിനെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കുളത്തൂപ്പുഴ റാക്കുഡ് കടവ് ഡിപ്പോയ്ക്ക് സമീപം താമസിക്കുന്ന ബൈജു (40 )ആണ് കുളത്തപ്പുഴ പോലീസിന്റെ പിടിയിലായത്. കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നാണ് 30 ഗ്രാം കഞ്ചാവുമായി ബൈജു പിടിയിലാകുന്നത്.