ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം ; അപേക്ഷിക്കാം
1537908
Sunday, March 30, 2025 6:02 AM IST
കൊട്ടാരക്കര: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത് www. polyadmission. org/ths എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ എട്ടു വരെ അപേക്ഷിക്കാം.
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. ഏപ്രിൽ 10നാണ് പ്രവേശന പരീക്ഷ. ഫോൺ നമ്പർ : 9400006516, 7306066701, 9400928753.