മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ
1537907
Sunday, March 30, 2025 6:02 AM IST
കൊട്ടാരക്കര: മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറെ കൊട്ടാരക്കര പോലീസ് പിടികൂടി. ഡ്രൈവർ അഭിലാഷ് (38) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കൊട്ടാരക്കര - മൂകാംബിക ബസിലായിരുന്നു സംഭവം. വൈകുന്നേരം 5.30ന് സ്റ്റാൻഡിൽ നിന്നെടുത്ത ബസ് അലക്ഷ്യമായും അപകടകരമായ രീതിയിലുമാണ് ഓടിച്ചത്. യാത്രക്കാർ ബഹളം വെച്ച് ബസ് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ അകലത്തിൽ ബസ് നിർത്തി.
ഡ്രൈവർ മദ്യപിച്ചതായി സംശയം തോന്നിയ ചില യാത്രക്കാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തി.
തുടർന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരെ മറ്റൊരു ബസിൽ മൂകാംബികയ്ക്ക് വിട്ടു. ഡ്രൈവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് വിവരം.