വർണക്കൂടാരം ഉദ്ഘാടനം ചെയ്തു
1537675
Saturday, March 29, 2025 6:22 AM IST
കരുനാഗപ്പള്ളി: പടനായർകുളങ്ങര ഗവ. വെൽഫെയർ യു.പി.സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് എസ്എസ്കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വർണക്കൂടാരം നിർമിതിയുടെ ഉദ്ഘാടനം സി.ആർ. മഹേഷ് എംഎൽഎ നിർവഹിച്ചു.
നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് അധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷ ഷഹ്ന നസീം എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. നഗരസഭ കൗൺസില റന്മാരായ റജി ഫോട്ടോ പാർക്ക്, ശാലിനി രാജീവ്, ഹെഡ് മാസ്റ്റർ പി. മണികണ്ഠൻ,
എസ്.എം.സി. ചെയർമാൻ ബിനോയി കരിമ്പാലയിൽ , ബി.പി.സി. ശ്രീകുമാർ, സി.ആർ.സി. കോർഡിനേറ്റർ ഇന്ദിരാദേവി, ഉഷ, എം. ബുഷ്റ, അമീന , സ്റ്റാഫ് സെക്രട്ടറി എസ്. ഗീതു എന്നിവർ പ്രസംഗിച്ചു.