ഇഎസ്ഐയിൽ ഉൾപ്പെടുത്തണം: യുടിയുസി
1537674
Saturday, March 29, 2025 6:22 AM IST
കുണ്ടറ : ചുമട്ടുതൊഴിലാളികളെ ഇഎസ്ഐ ഉൾപ്പെടുത്തണമെന്നും ചുമട്ടു തൊഴിലാളി ക്ഷേമനിധിയിലെ ഫണ്ട് സർക്കാർ വക മാറ്റി ചെലവാക്കിയ തുക ഉടൻ ക്ഷേമനിധിയിൽ തിരിച്ചടയ്ക്കണമെന്നും കുണ്ടറ പെരുമ്പുഴ സൊസൈറ്റി ജംഗ്ഷൻ ചുമട്ടു തൊഴിലാളി ഫെഡറേഷൻ യു ടിയു സി കൺവൻഷൻ. ജില്ലാ സെക്രട്ടറി ടി.കെ.സുൽഫി ഉദ്ഘാടനം ചെയ്തു.
ടി.സി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ സേതുനാഥൻ. അനീഷ് ശ്യാം, എന്നിവർ പ്രസംഗിച്ചു. ഏപ്രിൽ 10 ന് സെക്രട്ടേറിയറ്റ് മാർച്ചിൽ കുണ്ടറ മണ്ഡലത്തിൽ നിന്നും 500 തൊഴിലാളികളെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.