അമൃത വിശ്വവിദ്യാപീഠത്തിന് ഹരിതകേരളം മിഷന്റെ അംഗീകാരം
1537911
Sunday, March 30, 2025 6:02 AM IST
അമൃതപുരി : അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിന് ഹരിതകേരളം മിഷന്റെ അംഗീകാരം. പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ കാഴ്ചവെച്ചിട്ടുള്ള ശ്രദ്ധേയമായ ഇടപെടലുകൾ കണക്കിലെടുത്താണ് അംഗീകാരം.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിസ്ഥിതി സംഗമത്തിൽ വച്ച് അമൃത വിശ്വവിദ്യാപീഠം പ്രതിനിധികളായ എൻജിനിയറിംഗ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. എസ്. എൻ. ജ്യോതി,
ബ്രഹ്മചാരി ശ്രീവത്സൻ, വിഷ്ണു വിജയ്, എസ്.നിതിൻ, പി.ബിനു, ജി.സലിൽ കുമാർ എന്നിവർ ചേർന്ന് സ്നേഹോപഹാരം സ്വീകരിച്ചു.