സൗഹൃദ ഇഫ്താർ സംഗമം നടത്തി
1537672
Saturday, March 29, 2025 6:20 AM IST
കുളത്തൂപ്പുഴ: മാനവ മൈത്രി സന്ദേശമുയർത്തി കുളത്തൂപ്പുഴയിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി. 'വിജയമാണ് റംസാൻ' എന്ന ശീർഷകത്തിൽ ടൗൺ ഇസ്ലാമിക് സെന്ററിൽ നടന്ന സംഗമത്തിൽ സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ള പ്രമുഖർ പങ്കെടുത്തു.
അസ്ലം കൊച്ചുകലുങ്ക് റമദാൻ സന്ദേശം നൽകി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം സംസ്ഥാന കൗൺസിൽ അംഗം അജി ഗോപിനാഥൻ, കുളത്തൂപ്പുഴ സർവീസ് സഹകരണ സംഘം പ്രസിഡനന്റ് ബി. രാജീവ്, ഗ്രാമ പഞ്ചായത്ത് അംഗം സാബു ഏബ്രഹാം,
പോലിസ് സബ് ഇൻസ്പെക്ടർ ഷാജഹാൻ, മുസ്ലിം ജമാഅത്ത് സെക്രട്ടറി ഷറഫുദീൻ തലച്ചിറ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ദിലീപ്,ഷെഫീഖ് ചോഴിയക്കോട്, അഷ്റഫ് ഹനീഫ, രവിനെല്ലിമൂട്, മൃദുല പ്രകാശ്, എം.എം.കമാൽ , ഇമാം ഷാനവാസ് അൽ ഹസനി എന്നിവർ പ്രസംഗിച്ചു.