‘ലഹരിയെ ചെറുക്കുന്നത് സാമൂഹിക ധർമം'
1537671
Saturday, March 29, 2025 6:20 AM IST
കൊല്ലം: ചിന്നക്കട മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും ഇഫ്താർ സംഗമവും നടത്തി. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു.
ചിന്നക്കട മുസ് ലിം ജമാത്ത് പ്രസിഡൻ്റ് റിയാസ് സമദ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അൽ ഹാഫിസ് അബ്ദുൽ ജവാദ് മന്നാനി, ജുനൈദ് മന്നാനി, നസീർ അബ്ദുൽ സത്താർ, ഇ. വി. നാസർ, ട്രഷറർ അബ്ദുൽ ഖാദർ, ഷാജഹാൻ പോളയത്തോട്,
ആണ്ടാമുക്കം റിയാസ്, നിസാമുദീൻ, ഷാജി എന്നിവർ നേതൃത്വം നൽകി. തുടർന്നു നടന്ന ഇഫ്താർ വിരുന്നിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.