സി.ആർ രാമചന്ദ്രൻപുരസ്കാരം ഡോ.ശൂരനാട് രാജശേഖരന്
1537666
Saturday, March 29, 2025 6:20 AM IST
കൊല്ലം: മുതിർന്ന മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ, സീനിയർ ജേണലിസ്റ്റ് ഫോറം എന്നിവയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന സി.ആർ. രാമചന്ദ്രന്റെ സ്മരണയ്ക്ക് സിആർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് വീക്ഷണം മാനേജിംഗ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരന്.
നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണ്. സി.ആർ രാമചന്ദ്രന്റെ ഏഴാം ചരമവാർഷിക ദിനമായ ഏപ്രിൽ 23നു രാവിലെ 10.30 ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കും.
'വാർത്തകളുടെ നേരും നേരുകേടും' എന്ന വിഷയത്തെ ആസ്പദമാക്കി എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.