ഓരോ വാർഡിലും കളിക്കളം പ്രഖ്യാപിച്ച് ഏരൂര്‍ പഞ്ചായത്തിന്റെ ബജറ്റ്
1537665
Saturday, March 29, 2025 6:20 AM IST
അഞ്ചല്‍: കായിക രംഗത്തെ പ്രോത്്സാഹിപ്പിക്കാനായി ഒരു വാര്‍ഡില്‍ ഒരു കളിക്കളം എന്ന സുപ്രധാന പ്രഖ്യാപനവുമായി ഏരൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്. 37,97 43,138 രൂപ വരവും 37,50 ,12,380 രൂപ ചെലവും 47 ,30,758 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് വി രാജി അവതരിപ്പിച്ചത്.
കായിക രംഗത്തെ പ്രോല്‍സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു വാര്‍ഡില്‍ ഒരു കളിക്കളം എന്ന പദ്ധതി പ്രഖ്യാപിക്കുകയും ഇതിനായി ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വിളക്കുപാറയില്‍ ടര്‍ഫ് ആരംഭിക്കുന്നതിന് അരക്കോടി രൂപയും ബജറ്റ് വിഭാവനം ചെയ്യുന്നു.
ലൈഫ് ഭവന പദ്ധതിക്കായി 4 കോടി 26 ലക്ഷം രൂപയും വയോജനക്ഷേ പദ്ധതികള്‍ക്കായി 13 ലക്ഷം രൂപയും, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍ക്കായി 33 ലക്ഷം രൂപയും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും ബജറ്റില്‍ നിർദേശിച്ചിട്ടുണ്ട്. കുടിവെള്ളം, റോഡുകളുടെ പുനരുദ്ധാരണം, കാര്‍ഷിക മേഖലയിലെ വികസനം, ക്ഷീര കര്‍ഷകര്‍ക്ക് സഹായം ഉള്‍പ്പടെ നിരവധി പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ക്ക് തുക അനുവദിക്കണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ആശവര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ അലവന്‍സ് അനുവദിക്കണം, സ്ലോറ്റര് ഹൌസ് നിര്‍മ്മിക്കുന്നതിനും ആധുനിക രീതിയിലുള്ള ശ്മശാനം നിര്‍മ്മിക്കുന്നതിനും ആവശ്യമായ തുക അനുവദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.